ഇസ്രായേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കുന്നതിന് ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ലിക്വിഡിനെയും സഖ്യത്തിലേക്ക് ക്ഷണിക്കാനും പിന്തുണ
സ്വീകരിക്കാനും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ട്. സർക്കാരുണ്ടാക്കാൻ അറബ് പാർട്ടികളുടെ പിന്തുണ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം.
ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ സംസാരിക്കവേ, രാജ്യത്ത് ഐക്യം പുലരണമെങ്കിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ നെതന്യാഹുവും വലതുപക്ഷ സഖ്യകക്ഷികളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമായ 61 സീറ്റുകൾ ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഹെർസോഗ് ഐസൻകോട്ടിന് ആറാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ രാജ്യത്തിന് ശക്തവും സ്ഥിരതയുള്ളതുമായ സർക്കാരാണ് ആവശ്യമെന്ന് പ്രസിഡന്റും ചൂണ്ടിക്കാട്ടി.















