📰👉 ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അർജന്റീനയില്‍ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു.
📰👉 ബെഞ്ചമിന്‍ നെതന്യാഹുവിനെയും തന്റെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ മുന്‍ ഇസ്രയേലി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. ഇസ്രയേലിലെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് ഐസന്‍കോട്ടിന്റെപ്രതികരണം
📰👉 ദേവികുളം മുൻ എം.എൽ.എ അഡ്വ. എ. രാജ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളല്ലെന്നും ക്രിസ്തുമതത്തിലേക്ക് മാറിയ ആളാണെന്നും കണ്ടെത്തി കിർത്താഡ്സ് വിജിലൻസ് റിപ്പോർട്ട്.
📰👉 ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡച്ച് സർക്കാരിനോട് ആവശ്യപ്പെട്ട് നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വമ്പൻ റാലി.
📰👉 ബ്രിട്ടനിലെ സൗത്ത്വർക്ക് കത്തോലിക്കാ അതിരൂപത വൈദികനായ ഫാ. ഡോ. സാജു പിണക്കാട്ട് ചാപ്റ്റർ കാനനായി (മോൺസിഞ്ഞോറിന് തുല്യ പദവി) നിയമിതനായി. അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോൺ വിൽസണാണ് നിയമനം നടത്തിയത്.
📰👉 സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നപക്ഷം പ്രത്യേക ഉത്തരവില്ലാതെ തന്നെ സസ്‌പെൻഷനിലായതായി കണക്കാക്കുമെന്ന് സുപ്രീംകോടതി.
📰👉 സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെഎസ്ഇബി. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു.
📰👉 ഇടക്കാല തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ വോട്ടർമാർ ടെക് ശതകോടീശ്വരന്മാരോടും നിർമിതബുദ്ധിയോടുമുള്ള എതിർപ്പ് പ്രകടമാക്കിയത് മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ.
📰👉 സംസ്ഥാനത്ത് അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന തങ്ങളുടെ കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് കർണാടക സർക്കാർ. ഭൂരിഭാഗം സാമ്പിളുകളിലും 20 ശതമാനത്തിൽ കൂടുതലും, ചിലതിൽ 31.2 ശതമാനം വരെയും എഥനോൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി
📰👉 റഷ്യൻ സേന യുക്രൈനില്‍ നടത്തുന്ന യുദ്ധം 4 വര്‍ഷം പിന്നിട്ടിരിക്കേ, യുദ്ധത്തിന്റെ തീവ്രത വിവരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി.















