അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതും പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളുമാണ് പ്രധാനമായും ചർച്ചയായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയും പരിഹരിക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.















