2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ

Date:

വ്യക്തിജീവിതത്തിലും, സഭാജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. അടുത്ത ഏതാനും മാസങ്ങളിൽ ജൂബിലിയുടെ ആരംഭം കുറിക്കുന്ന വിശുദ്ധ വാതിൽ തുറക്കും. ദൈവവുമായി ആഴത്തിലുള്ള ബന്ധം തേടാനും അടുത്ത കൃപയുടെ അനുഭവത്തിനായി തയ്യാറെടുക്കാനും പ്രാർത്ഥനകൾ ശക്തമാക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോടു അഭ്യർത്ഥിച്ചു. പ്രാർത്ഥനാ വർഷത്തിൽ കത്തോലിക്കാ സമൂഹങ്ങളെ സജീവമായി പങ്കെടുക്കാൻ സഹായിക്കുന്നതിന് സുവിശേഷവൽക്കരണത്തിനായുള്ള  വത്തിക്കാൻ ഡിക്കാസ്റ്റെറി ശ്രോതസ്സുകൾ ലഭ്യമാക്കും.

പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം  ജനുവരി 23 ന് പ്രാർത്ഥനാ വർഷത്തെക്കുറിച്ച് ഒരു പത്രസമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ സംരംഭങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും വെളിപ്പെടുത്തും.

ജനുവരി 21ന് ആരംഭിക്കുന്ന പ്രാർത്ഥനാ വർഷം “ഓരോരുത്തരുടേയും വ്യക്തിജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ വലിയ മൂല്യവും സമ്പൂർണ്ണ ആവശ്യകതയും വീണ്ടും കണ്ടെത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു വർഷമായിരിക്കും” എന്ന് പാപ്പാ പ്രസംഗത്തിൽ പറഞ്ഞു. “കൃപയുടെ ഈ സംഭവം നന്നായി ജീവിക്കാനും ദൈവപ്രത്യാശയുടെ ശക്തി അനുഭവിക്കാനും നമ്മെ സജ്ജരാക്കുന്നതിന് നിങ്ങളുടെ പ്രാർത്ഥന ശക്തമാക്കാൻ ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നു. അതുകൊണ്ടാണ് ഇന്ന് നാം പ്രാർത്ഥനയുടെ ഒരു വർഷം ആരംഭിക്കുന്നത്.” പാപ്പാ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....