തലസ്ഥാന നഗരിയുടെ സ്നേഹാദരവ് സ്വീകരിച്ച് മാര്‍ റാഫേല്‍ തട്ടില്‍

Date:

തിരുവനന്തപുരം: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് തലസ്ഥാന നഗരിയുടെ സ്നേഹാദരവ്. ചങ്ങനാശേരി അതിരൂപത യുടെ നേതൃത്വത്തിൽ പിഎംജി ലൂർദ് ഫൊറോനാ പള്ളിയിൽ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ഉന്നതരെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറാ യി വിജയൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു.

ചരിത്രത്തെയും വർത്തമാനത്തേയും തമ്മിൽ ബന്ധിപ്പിക്കാൻ കണ്ണിയാകാനുള്ള നിയോഗമാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാൻമാർക്ക് ജന്മം നല്കിയ സഭയാണ് കത്തോലിക്ക സഭ. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സീറോമലബാർ സഭയ്ക്ക് ഒരുപാട് ശക്തിയും ആൾബലവുമുണ്ടെന്നും ആരേയും ഉപേക്ഷിക്കാതെ നഷ്ടപ്പെട്ടു പോയതിനേയും ചേർത്തുപിടിക്കാൻ കഴിയ ണമെന്നതാണ് ആഗ്രഹമെന്നും ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

സീറോമലബാർ സഭയുടെ എല്ലാ മേഖലയിലുള്ള വളർച്ചയും ഉറപ്പാക്കാൻ മാർ റാഫേൽ തട്ടിലിനു കഴിയട്ടെയെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കരകത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടത്തിലും അനുയോജ്യരായവർ ഇടയൻമാരായി ഉയർത്തപ്പെ ടുമെന്നും അത് അന്വർഥമാക്കുന്നതാണ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ച് ബിഷപ്പായി ഉയർത്തിയതിലൂടെ കാണപ്പെട്ടതെന്നും ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു.

50 ലക്ഷത്തോളം വരുന്ന സീറോ മലബാർ സഭാമക്കളുടെ അമരക്കാരനായി എത്തിയിട്ടുള്ള മാർ റാഫേൽ തട്ടിൽ വിശാലമായ സൗഹൃദത്തിന് ഉടമയാ ണെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. എൻ. വാസവൻ, റോ ഷി അഗസ്റ്റിൻ, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, ലൂർദ് ഫൊ റോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, മാർക്കോസ് ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....