ഫുട്ബോൾ ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് പിന്നാലെ മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന്
ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും നിയന്ത്രണത്തിനു കാരണമാകും.മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ കൂട്ടി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗാവാട്ടിനു മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന്
കെഎസ്ഇബി കണക്കുകൂട്ടുന്നു.അതിനാൽ പിക്സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും.ആറുമണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ അരമണിക്കൂറിലധികം ആയിരിക്കും വൈദ്യുതി നിയന്ത്രണം.















