2026 ജൂലൈ 22 ബുധൻ കർക്കിടകം 06
📰👉 ലെയോ പതിനാലാമൻ മാർപാപ്പയുടെ സമാധാനസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പുസ്തകം ‘ഡിസാംഡ് ആൻഡ് ഡിസാമിംഗ്: പീസ് ഈസ് എ ഗിഫ്റ്റ്’ പുറത്തിറങ്ങി.
📰👉 കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി. എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു
📰👉 ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പർവത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള ‘പിക്ക്ആക്സ് മൗണ്ടൻ’ മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയിരുന്നു.
📰👉 ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐക്കു (93) യാത്രാമൊഴി. ഇന്നലെ രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ (പ്രേം മന്ദിര്‍) നടന്ന സംസ്കാരശുശ്രൂഷകളിൽ നിരവധിപേർ പങ്കെടുത്തു.
📰👉 കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ ജമ്മുകാഷ്മീരിൽ 23 പേർ മരിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ പ്രളയജലം സംസ്ഥാനത്ത് വ്യാപകനാശം വിതയ്ക്കുകയാണ്
📰👉 ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുന്നു. ഇന്നലെ മുംബൈ, ബംഗളൂരു, നാഗ്പുർ, പുനെ, പാറ്റ്ന നഗരങ്ങളിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്നു.
📰👉 വന്യജീവി ആക്രമണത്തിൽ ജീവനും ജീവനോപാധിയും നഷ്ടമാകുന്നതിനു നിലവിൽ നൽകിവരുന്ന നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും. വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ വനം മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്
📰👉 എഐ കാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കണോയെന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
📰👉 കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഫിലിപ്പീന്‍സില്‍ സ്ഥാപിതമായ സെന്റര്‍ ശ്രദ്ധ നേടുന്നു. ഇത്തരത്തിലുള്ള ഏഷ്യയിൽ തന്നെ ആദ്യത്തെ പ്രത്യേക കേന്ദ്രമെന്നാണ് മെട്രോ മനിലയിൽ സ്ഥിതി ചെയ്യുന്ന ‘മൈക്കിൾ സെന്റർ ഫോർ സ്പിരിച്വൽ ലിബറേഷൻ ആൻഡ് എക്സോർസിസം’ അറിയപ്പെടുന്നത്. മനില അതിരൂപതയ്ക്കു വേണ്ടി ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ജോസ് ഫ്രാൻസിസ്കോ സിക്കിയയുടെ നേതൃത്വത്തിലാണ് മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള സെന്റര്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ടത്
📰👉 സി.ജെ.പിക്ക് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്















