spot_img

സംസ്ഥാനത്തിലെ മികച്ച കർഷക ഉൽപ്പാദക കമ്പനിയായി പാലാ സാൻ തോം എഫ്.പി.സി; സർക്കാർ പുരസ്കാര നിറവിൽ പാലാ രൂപതയുടെ കർഷക കൂട്ടായ്മ

Date:

പാലാ: കേരളത്തിലെ ഏറ്റവും മികച്ച കർഷക ഉൽപ്പാദക കമ്പനിക്കുള്ള (Farmer Producer Company) സംസ്ഥാന സർക്കാർ പുരസ്കാരം പാലാ രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന ‘പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി’ കരസ്ഥമാക്കി. കാർഷിക സംരംഭക രംഗത്തെ മാതൃകാപരവും സമഗ്രവുമായ സുസ്ഥിര പ്രവർത്തനം പരിഗണിച്ചാണ് ഈ ആദരം.

സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (SFAC) അനുവദിച്ചതാണ് ഈ കമ്പനി. പ്രദേശത്തെ കർഷകരിൽ നിന്ന് ചക്ക, കപ്പ തുടങ്ങിയ കാർഷിക വിളകൾ നേരിട്ട് സംഭരിച്ച്, സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി ആഭ്യന്തര-വിദേശ വിപണികളിൽ എത്തിക്കുന്നതിൽ കമ്പനി വലിയ വിജയം കൈവരിച്ചു. ‘പാലനോവ’ (Palanova) എന്ന ബ്രാൻഡ് നാമത്തിലാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ അറിയപ്പെടുന്നത്.

പാലാ ടൗണിന് സമീപം മുണ്ടുപാലത്തെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിൽ മൂന്ന് ഏക്കറിലായി പ്രവർത്തിക്കുന്ന ‘പാലാ സാൻ തോം ഫുഡ് ഫാക്ടറി’ കേന്ദ്രീകരിച്ചാണ് പ്രധാന പ്രവർത്തനങ്ങൾ. പാലായിലെ മെയിൻ റോഡിലുള്ള ഫാക്ടറി ഔട്ട്‌ലെറ്റ്, അഗ്രിമ കർഷക മാർക്കറ്റുകൾ, ഇടവക സൺഡേ മാർക്കറ്റുകൾ എന്നിവയ്ക്ക് പുറമേ വിവിധ വിദേശ രാജ്യങ്ങളിലേക്കും ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും, സ്റ്റേറ്റ് ഹോർട്ടിനാഷണൽ മിഷൻ, വ്യവസായ വകുപ്പ് തുടങ്ങിയ വിവിധ ഏജൻസികളുടെയും സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ സംയോജിപ്പിച്ച് വിജയം കണ്ട സംരംഭമാണിത്. ഫാക്ടറിയോടനുബന്ധിച്ച് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും ഉൽപ്പാദിപ്പിക്കുന്ന ‘അഗ്രിമ സെൻട്രൽ നഴ്സറി’, ‘ഫ്രൂട്ട് വില്ലേജ്’ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ ജില്ലാതല ‘കേരള ഗ്രോ സ്റ്റോർ’ പദവിയും സാൻ തോം കമ്പനിക്കാണ് ലഭിച്ചത്. കർഷകർക്ക് ന്യായവിലയും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉറപ്പാക്കാൻ സാധിച്ചതിലുള്ള സന്തോഷവും നന്ദിയും രൂപതാ നേതൃത്വം രേഖപ്പെടുത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related