നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് നോട്ടീസ്
നല്‍കിയത്. ആദ്യ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിലാണ് അന്വേഷണം. ഇതിലടക്കം ചില ആദ്യഘട്ട സൂചനകള്‍ എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം. അതേസമയം, ഗണ്‍മാന്‍മാരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെയും തീരുമാനമായില്ല. കേസില്‍ നരഹത്യാ ശ്രമം ചുമത്തിയ എസ്‌ഐടി
നടപടിയെ കോടതി ചോദ്യം ചെയ്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി ശനിയാഴ്ച്ച വീണ്ടും പരിഗണിക്കും.















