2026 സെപ്റ്റംബർ 08 ചൊവ്വാ ചിങ്ങം 22
👉📰 ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, ലോകനേതാക്കൾ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ഉച്ചകോടിക്ക് മുൻപ് തന്നെ ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിനുള്ള അന്തിമ കരടിന് രൂപം നൽകാൻ നയതന്ത്ര പ്രതിനിധികൾ (ഷെർപ്പമാർ) ധാരണയിലെത്തുന്നതായാണ് റിപ്പോർട്ടുകൾ.
👉📰 മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിനാണ് തിരഞ്ഞെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും
👉📰 ബിഹാറിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഗംഗാനദി ഉൾപ്പടെയുള്ള നദികൾ കരകവിഞ്ഞു. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം പേർ ദുരിതത്തിലായി. പാറ്റ്നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദി ഭീതിദമായി കരകവിഞ്ഞൊഴുകുകയാണ്.
👉📰 പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള
👉📰 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്.
👉📰 കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ പത്ത് ജൻപഥിലെ വസതിയിൽ 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിലാണ് കെപിസിസി അധ്യക്ഷസ്ഥാനം ചർച്ചയായത്.
👉📰 ചൈനീസ് സൈന്യം തങ്ങളുടെ യുദ്ധതന്ത്രങ്ങളിൽ ഹ്യുമനോയിഡ് റോബോട്ടുകളെ ഉൾപ്പെടുത്താൻ സജീവമായി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നഗരങ്ങളിലെ പോരാട്ടങ്ങൾക്കും കെട്ടിടങ്ങൾക്കുള്ളിലെ ആക്രമണങ്ങൾക്കുമായി ഈ യന്ത്രമനുഷ്യരെ ഉപയോഗിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്
👉📰 പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പോർമുനയായി വീണ്ടും ഹോർമുസ്. തന്ത്രപ്രധാന ജലപാതയ്ക്കു പുറത്ത് മറ്റൊരു പുതിയ നിയന്ത്രിത മേഖലകൂടി പ്രഖ്യാപിക്കാൻ ഇറാനൊരുങ്ങുന്നു.
👉📰 ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്നും ഇപ്പോള്‍ ഇറാന് സൈന്യം നിലനില്‍പ്പിനായി അവസാന പോരാട്ടം നടത്തുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞങ്ങൾ ഇറാന്റെ അച്ചുതണ്ടിനെ അപാരമായ ശക്തിയിൽ ആക്രമിച്ചു. അതിന് ഫലം കണ്ടു.,” നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.















