പാലാ: ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് ആവേശകരമായ പോരാട്ടങ്ങൾ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജുമായി ഏറ്റുമുട്ടും.
വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന വനിതാ വിഭാഗം മത്സരത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിനെ നേരിടും.
സെപ്റ്റംബർ 7 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി സംസ്ഥാനത്തെ പ്രമുഖ കോളേജ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇരു വിഭാഗങ്ങളുടെയും കലാശപ്പോരാട്ടം സെപ്റ്റംബർ 11-ന് നടക്കും.















