2026 സെപ്റ്റംബർ 01 ചൊവ്വ ചിങ്ങം 15
👉📰 രാജ്യത്തെ പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിലെ എഥനോളിന്റെ കൃത്യമായ അളവ് ഉപഭോക്താവിനു കാണാൻ കഴിയുന്ന തരത്തിൽ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നും ബില്ലുകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
👉📰 നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. നാലായിര ത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ചിത്വൻ ജില്ലയിൽനിന്നു മാത്രം 279 മൃതദേഹങ്ങൾ കണ്ടെടുത്തു.
👉📰 മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് ആരംഭിക്കും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷിയാണ് സമിതിയുടെ ചെയർമാൻ.
👉📰 കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഒത്തുതീർപ്പ്. ചാൻസലറുടെയും സംസ്ഥാനസർക്കാരിന്റെയും പ്രതിനിധികൾ ഒപ്പുവച്ച ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിക്കു കൈമാറിയതോടെ വിസി നിയമനവുമായി ബന്ധപ്പെട്ടു ചാൻസലർകൂടിയായ ഗവർണർ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.
👉📰 കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് – എം ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
👉📰 ജൂലായ് മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ 6.29 കോടി രൂപ സെപ്തംബര്‍ മാസം സര്‍ചാര്‍ജ് ആയി ഈടാക്കും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ല് കിട്ടുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ നിരക്കിലും ആയിരിക്കും ഇന്ധന സര്‍ചാര്‍ജ്.
👉📰 രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം
👉📰 അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വൈറൽ ബാധ, നിർജലീകരണം, വൃക്കകളുടെ പ്രവർത്തന തകരാർ എന്നിവമൂലം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
👉📰 നേപ്പാളിൽ പ്രളയക്കെടുതിയിലായ ജലവൈദ്യുത പദ്ധതി പ്രദേശത്തെ തുരങ്കത്തിൽ അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ പരാജയം. തുരങ്കത്തിന്റെ ഉള്ളിൽ പൂർണമായി പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താൻ സാധിച്ചില്ല തുരങ്കത്തിനുള്ളിൽ 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഇവരെക്കുറിച്ച് നിലവിൽ ഒരു വിവരവുമില്ല.
👉📰 അർജന്റീനയുടെ നീലക്കുപ്പായത്തിൽ നിന്നുള്ള വിരമിക്കൽ അറിയിച്ചുകൊണ്ടുള്ള ലയണൽ മെസ്സിയുടെ കുറിപ്പ് പുറത്ത്. വിരമിക്കാനുള്ള തീരുമാനം ലോകകപ്പ് ഫൈനലിന് തൊട്ടുപിറകെ തന്നെ കൈക്കൊണ്ടിരുന്നുവെന്നും അച്ഛന്റെ മരണശേഷമാണ് ഈ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന ചിന്ത മനസ്സിൽ ഉറച്ചതെന്നും കത്തിൽ മെസ്സി പറയുന്നു.

















