📰👉 ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുക്കൊണ്ട് പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് ക്രൈസ്തവർ ഒരുമിച്ച് കൂടി.
📰👉 സർക്കാർജീവനക്കാർ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്വം ഉണ്ടാകൂവെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ബി.നാഗരത.
📰👉 സംസ്ഥാനത്തെ വീടുകൾക്ക് ഇനിമുതൽ സ്ഥിരമായ നമ്പറുകൾ നൽകുന്ന ഡിജി ഡോർ പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി.
📰👉 ത്രിവത്സര, പഞ്ചവത്സര നിയമകോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രായപരിധി പിന്‍വലിച്ചതായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) സുപ്രിംകോടതിയെ അറിയിച്ചു. പഞ്ചവത്സര കോഴ്സ് പ്രവേശനത്തിന് 22 വയസും ത്രിവത്സരകോഴ്സിന് 45 വയസും പ്രായപരിധി നിശ്ചയിച്ചുള്ള ബാര്‍കൗണ്‍സില്‍ തീരുമാനം 2017 മാര്‍ച്ചില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
📰👉 ഒരിടവേളയ്ക്കുശേഷം എൻസിപികൾ തമ്മിലുള്ള ലയനം വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായി. മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ സന്ദർശിച്ചതിന് പിന്നാലെയാണിത്.
📰👉 ജലഗതാഗതരംഗത്തു മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി. വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ അഞ്ചു വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണു യാത്ര ചെയ്തത്.
📰👉 സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 9 വരെയാണ്.
എല്ലാ പരീക്ഷകളും രാവിലെ 10:30ന് തുടങ്ങും.പത്താം ക്ലാസില്‍ 83 വിഷയങ്ങളിലുംപന്ത്രണ്ടാം ക്ലാസില്‍ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുക.
📰👉 സാമൂഹിക സുരക്ഷാ പെന്ഷന് അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിക്കു നിര്‍ദേശം. നിശ്ചിത ഫോമില്‍ അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം അര്‍ഹതയുള്ള കേസുകളില്‍ പെന്ഷന് അനുവദിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്.
📰👉 കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതീവ ഗൗരവമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വൈദ്യുതി കരാറിന്റെ കാര്യങ്ങള്‍ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആരോപണം മുഖ്യമന്ത്രി വിഡി സതീശന്തള്ളി
📰👉 മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി വൻ പരാജയം രുചിച്ചതിനു പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും കസേര തെറിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ട്രംപ് ഭരണകൂടം.















