📰👉 ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷം അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ പതിനായിരങ്ങൾ അണിനിരന്ന വൻ റാലി നടന്നു. മാറ്റത്തിനുള്ള അവസാന അവസരമാണിതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അതേസമയം, നെതന്യാഹുവിനെ പുറത്താക്കാൻ അറബ്-ഇടത് പാർട്ടികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാൻ സന്നദ്ധനാണെന്ന് പ്രതിപക്ഷ നേതാവും യാഷാർ പാർട്ടി അധ്യക്ഷനുമായ ഗാഡി ഐസൻകോട്ട് പ്രഖ്യാപിച്ചു.
📰👉 പിഎസ്സി പരീക്ഷാക്രമക്കേടുകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറിനെയും കേസുകളിൽ പ്രതി ചേർത്തു. തട്ടിപ്പ് സംശയിക്കുന്ന നാല് പരീക്ഷകളിൽ രണ്ടെണ്ണം സക്കീർ ചെയർമാനായിരുന്നപ്പോഴാണ് നടന്നത്. ഇദ്ദേഹത്തിന് ഉടൻ നോട്ടീസ് നൽകി ചോദ്യം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) അറിയിച്ചു.
📰👉 ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ വിളിക്കുന്ന ആളുടെ യഥാർത്ഥ പേര് സ്ക്രീനിൽ തെളിയുന്ന ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (സിനാപ് – CNAP) സംവിധാനം നിലവിൽ വന്നു.
📰👉 കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോയെന്ന് ആരോപിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വീണ്ടും സമരത്തിന്. ഇൻസെന്റീവ് നൽകുന്ന കാര്യത്തിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ അറിയിച്ചു.
📰👉 രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ ഇരിക്കാമെന്നും ഒരിക്കലും ആ പദവി ലഭിക്കാൻ പോകുന്നില്ലെന്നും ഷാ പരിഹസിച്ചു.
📰👉 ഇൻഡക്സുകൾ രണ്ട് ശതമാനത്തോളം ഉയർന്ന് നിക്ഷേപകർക്ക് പ്രതീക്ഷ പകർന്ന് ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ്.
📰👉 ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഭീകര സംഘടനകളായി ഇറാൻ പ്രഖ്യാപിച്ചു. അതേസമയം, ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ ഒന്നുരണ്ട് ലക്ഷ്യങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ ബാക്കിയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
📰👉 വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘ദില്ലി ചലോ’ പ്രക്ഷോഭത്തിൽ വേറിട്ട സമരരീതിയുമായി കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ.
📰👉 യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ. നവംബർ 3 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യു.എസ്. ഇടക്കാലതെരഞ്ഞെടുപ്പിനായി, തപാൽ വഴിയാണ് പാപ്പ വോട്ട് അവകാശം വിനിയോഗിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് ആണ് അറിയിച്ചത്.















