ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎൽഎമാർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ
തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടി എന്നാണ് മുന്നറിയിപ്പ്. പാർട്ടിയുടെ 41 എംഎൽഎമാരിൽ 25 പേർ യോഗം ചേർന്നു. നാഷണൽ കോൺഫറൻസ് സർക്കാർ ഉടൻ വീഴുമെന്ന് ബിജെപി നേതാക്കൾ
പ്രതികരിച്ചു. ഒമർ അബ്ദുള്ള വിവാഹത്തിനായി ദില്ലിയിൽ ഉള്ളപ്പോഴാണ് എംഎൽഎമാരുടെ കലാപം. നവംബർ മൂന്നിന് രാജി നൽകുമെന്ന് പാർട്ടി എംപി ആഗാ റുഹുല്ലാ മെഹ്ദി മുന്നറിയിപ്പ് നൽകി.















