2026 ജൂലൈ 05 ഞായർ മിഥുനം 21
📰👉 അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി ഒരാഴ്ചത്തെ ഇടവേള നൽകിയിട്ടുണ്ടെന്നും ഞങ്ങൾ വളരെ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ട്രംപ് പറഞ്ഞു.
📰👉 ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമായ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 23 പേരെക്കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് കേന്ദ്രസർക്കാർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
📰👉 ആഗോള തലത്തിൽ ഉടലെടുത്ത ഊർജ പ്രതിസന്ധിയെ രാജ്യം അവസരോചിതമായ ഇടപെടലിലൂടെ മറികടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപരമായ ഇടപെടലുകൾ, ഇന്ധന ഉറവിടങ്ങളുടെ വൈവിധ്യവത്കരണം, പൗരന്മാരിലേൽപ്പിച്ച ഏറ്റവും കുറഞ്ഞ ഭാരം എന്നിവയിലൂടെയാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
📰👉 കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച് ഗതാഗത വകുപ്പ്. ഗതാഗത മന്ത്രി സി പി ജോണ്‍, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം
📰👉 ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ അപ്രതീക്ഷിത കൂട്ടരാജി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്.
📰👉 കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
📰👉 കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
📰👉 റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വികാരാബാദ് സ്വദേശി മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ്
📰👉 പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13-ന് സമാപിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഈ സമ്മേളനത്തിൽ രണ്ട് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
📰👉 റഷ്യയുടെ എണ്ണ ഉത്പാദന ശൃംഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കി യുക്രെയ്ൻ. ശനിയാഴ്ച റഷ്യയിലെ രണ്ടാമത്തെ വലിയനഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിലനിനു നേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.















