2026 ജൂലൈ 04 ശനി മിഥുനം 20
വാർത്തകൾ
📰👉 നീറ്റ് യുജി പുനഃപരീക്ഷയിലും എൻടിഎയ്ക്ക് പിഴവ്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ജൂൺ 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം ജൂലൈ20ഓടെ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം
📰👉 സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി വെളളിയാഴ്ച ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം മുതല്‍ 224 പേര്‍ക്ക് ഷിഗെല്ല രോഗബാധയുണ്ടായി. ആറ് മരണവും ഉണ്ടായി. ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്ക് ഷിഗെല്ല രോഗംസ്ഥിരീകരിച്ചു.
📰👉 എഥനോൾ മിശ്രിത ഇന്ധനം വാഹനങ്ങളുടെ മൈലേജിനെ നേരിയതോതിൽ ബാധിച്ചേക്കാമെന്നു കേന്ദ്രസർക്കാർ. എന്നാൽ, വാഹനങ്ങളുടെ മൈലേജ് കുറയുന്നതിനു പിന്നിൽ മറ്റു നിരവധി കാരണങ്ങളുണ്ടാകാമെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
📰👉 സിന്ധു നദീജല കരാർ നിർത്തിവെക്കാനുള്ള മുൻനിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ. പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ തുടരുന്ന സാഹചര്യത്തിലാണ് കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യൻ നിലപാടിനെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
📰👉 സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി. മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്കി. പതിനഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം.പതിനഞ്ച് മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്. നാല് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയും ഉത്തരവായി.
📰👉 ലെയോ പാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡിക്കാസ്റ്ററിയും നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ (Society of Saint Pius X- SSPX) സ്വമേധേയുള്ള പുറത്താകലിന് (latae sententiae excommunication) വിധേയമായതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഡിക്രിയും വിശദീകരണ കുറിപ്പും വത്തിക്കാൻ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി
📰👉 എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ നടത്തുന്ന സോഫ്റ്റ് ഡ്രിങ്ക്സ് വില്പനയില് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) നോട്ടീസ് നല്കി. റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക്,പെപ്സികോയുടെ അഡ്രിനാലിന്‍ റഷ് എനര്‍ജി ഡ്രിങ്ക്, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ കാമ്പാ എനര്‍ജി ഡ്രിങ്ക് ,ഗോള്‍ഡ് ബൂസ്റ്റ്, സ്റ്റിംഗ് എനര്‍ജി ഡ്രിങ്ക്, ഹെല് എനര്‍ജി, കോക്കകോളയുടെ പിന്തുണയുള്ള മോണ്‍സ്റ്റര്‍ എനര്‍ജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.
📰👉 വിശ്വാസ പൈതൃകത്തിന്റെ മഹിതചൈതന്യത്തെ അടയാളപ്പെടുത്തി സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും. മാർ തോമാശ്ലീഹായെപ്പോലെ ഏറ്റുപറച്ചിലിന്റെയും അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ചൈതന്യം കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കണമെന്ന് വചനസന്ദേശത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.
📰👉 കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ മരണം 2025 ആയെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധാരണയായി ഈ കാലയളവിൽ ഉണ്ടാകാറുള്ള മരണനിരക്കിനേക്കാൾ വലിയ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
📰👉 വിശ്വാസ പൈതൃകത്തിന്റെ മഹിതചൈതന്യത്തെ അടയാളപ്പെടുത്തി സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും. മാർ തോമാശ്ലീഹായെപ്പോലെ ഏറ്റുപറച്ചിലിന്റെയും അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ചൈതന്യം കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കണമെന്ന് വചനസന്ദേശത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.















