2026 ജൂലൈ 25 ശനി കർക്കിടകം 09
👉📰 ഇന്ത്യ, ചൈന, ബ്രിട്ടൻ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട 60 വ്യാപാര പങ്കാളികൾക്കുമേൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ചുമത്തി. ഈ രാജ്യങ്ങളിൽ നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാൻ നടപടികളില്ല എന്നു പറഞ്ഞാണിത്.
👉📰 ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
👉📰 റഷ്യൻ സമുദ്രാതിർത്തിയിലൂടെ കടന്നുപോയ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ജൂലൈ 18നാണ് കരിങ്കടലിൽ എംവി ഒമോർഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിൽ ആകെ ഉണ്ടായിരുന്നത് 10 ജീവനക്കാരാണ്.
👉📰 കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കമ്പനി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിൽ വൈകുന്നേരത്തോടെ അഞ്ച് മാസത്തെ തുക എത്തി.
👉📰 ഡൽഹിയിൽ വിവിധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ റെയിൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
👉📰 തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. ബോർഡോ നഗരത്തിനു സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ചൊവ്വാഴ്ചയാണു കാട്ടുതീ ആരംഭിച്ചത്. 67,000 പേരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് അറിയിച്ചു
👉📰 ഡി.ആർ.കോഗോയിലെ എബോള മുൻവ്യാപനത്തേക്കാൾ മൂന്നുമടങ്ങ് വേഗത്തിൽ വ്യാപിക്കുന്നതെന്ന് അധികൃതർ. എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗ്യോ മൂലം മരിച്ചവരുടെ എണ്ണം 1033 ആയി, രോഗബാധിതർ 2536-ഉം കടന്നു.
👉📰 ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്ന് കേസുകൾ വീതം കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്നുള്ളതാണ്
👉📰 നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇനി സംഭവിക്കാതിരിക്കാൻ പുതിയ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തീരുമാനം. നടന്ന ചോർച്ചയിൽ കുറ്റക്കാർക്കെതിരേ മൂന്നു മാസത്തിനുള്ളിൽ ശിക്ഷ വിധിക്കുന്ന രീതിയിൽ അതിവേഗക്കോടതി നടപടിൾ ഉറപ്പാക്കിയ സർക്കാർ നിരാശിതരായി ആത്മഹത്യ ചെയ്ത കുട്ടികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു.
👉📰















