📰👉 ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേർനാം ചുമതലയേറ്റു. രാജ്യത്ത് പുതിയ രാഷ്ട്രീയ, സാമ്പത്തിക മാതൃക സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യപ്രസംഗത്തിൽ ബേർനാം പറഞ്ഞു.
📰👉 കോംഗോയിൽ എബോള വ്യാപനം രൂക്ഷം. രാജ്യത്ത് ഇതുവരെ 930 പേർ എബോള ബാധിച്ചു മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിൽ 37 മരണമാണു റിപ്പോർട്ട് ചെയ്തത്.
📰👉 അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
📰👉രാജ്യത്തെ ഏറ്റവും വ്യാപകമായ കൊതുകുജന്യ രോഗങ്ങളിലൊന്നായ ഡെങ്കിപ്പനിയെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായി ഭാരതം. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ വികസിപ്പിച്ച ക്യൂഡെങ്ക വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്.
📰👉 ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി മോഷ്ടിച്ച സംഭവത്തില്‍ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം. ഇസിറോ-നിയാംഗാര രൂപതയുടെ നിയാംഗാരയിലെ വിശുദ്ധ തെരേസായുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നിന്നാണ് ജൂലൈ 16 പുലര്‍ച്ചെ അക്രമികൾ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി തകര്‍ത്തത്.
📰👉 നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് വിധി . 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം.
📰👉 പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ ശ്രമങ്ങളുമായി മധ്യസ്ഥരാജ്യങ്ങൾ. ഇതിൻ്റെ ഭാഗമായി മേഖലയിൽ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ മധ്യസ്ഥർ നിർദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു
📰👉 റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബർ കർഷകരെ സഹായിക്കാനായി റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
📰👉 ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പിഎസ്സി. ഇന്നലെ ചേർന്ന പിഎസ്സി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പിഎസ്സിയിലെ ആഭ്യന്തര വിജിലൻസ് എസ്പിക്കാണ് അന്വേഷണച്ചുമതല.
📰👉 വയനാട്ടില്‍ വീണ്ടും ഷിഗെല്ല. എന്‍ജീനിയറിംഗ് വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.















