spot_img

വിദ്യാഭ്യാസരംഗത്ത് ലക്ഷ്യമിടുന്നത് സമഗ്രമാറ്റം: മന്ത്രി അനൂപ് ജേക്കബ്.പിറവത്ത് ടി എം ജേക്കബ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു

Date:

പിറവം: സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ സമഗ്രമായ മാറ്റമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നു മന്ത്രി അനൂപ് ജേക്കബ്.
വിദ്യാര്‍ഥികള്‍ക്ക് ശോഭനമായ ഭാവി നാട്ടില്‍ ഉണ്ടാകണം എന്നതാണു സര്‍ക്കാരിന്റെ ആഗ്രഹിക്കുന്നത്. ഒപ്പം മികച്ച തൊഴിലവസരങ്ങള്‍ കൂടി ഇവിടെ സൃഷ്ടിക്കപ്പെടണം. അതിനായി ഈ രംഗത്ത് വലിയ മുതല്‍മുടക്ക് ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള നിയമ സഭയിലെ മികച്ച വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന യശ്ശ:ശരീരനായ മുൻ മന്ത്രി ടി.എം ജേക്കബ്ബിന്റെ പേരിൽ ടി.എം ജേക്കബ് ചാരിറ്റബിൾ എക്സലൻസ് അവാർഡ് സൊസൈറ്റി ഏർപ്പെടുത്തിയ ടി.എം. ജേക്കബ് എക്‌സലൻസ് അവാർഡ് വിതരണത്തോടനുബന്ധിച്ചു ചേർന്ന യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്വാളിറ്റി എഡ്യൂക്കേഷന്‍ നാട്ടില്‍ ലഭ്യമാക്കാനായാല്‍ ക്രിയാത്മകമായ വലിയ മാറ്റമായിരിക്കുമത്. കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചു സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. അങ്ങനെ വികസിത കേരളത്തെ നമുക്കൊന്നിച്ചു രുപീകരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പിറവം നിയോജ മണ്ഡലത്തിലെ വിവിധ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും 10.12 ക്ലാസുകളിലെ എ പ്ലസ്, എ വൺ നേടിയ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 752 വിദ്യാര്‍ത്ഥികള്‍ക്കാണ് “ടി.എം ജേക്കബ്‌ എക്സലന്‍സ് അവാർഡ്” നൽകി ആദരിച്ചത്. ഇതോടൊപ്പം വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ നടന്ന സാംസ്കാരിക പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിച്ച പിറവം നാട്യകലാ ക്ഷേത്രയിലെ നൃത്താധ്യാപിക ആർഎൽവി വിദ്യാദാസ് ശിഷ്യരായ
അനു ഏലിയാസ്, സാന്ദ്രാ ചന്ദ്രൻ, ശ്രീലക്ഷ്മി ദിനേശ് എന്നിവരെയും വാദ്യകലാ പുരസ്‌കാര ജേതാവ് പാഴൂർ ഉണ്ണി ചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു.
14 വർഷം മുമ്പ് ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ ആയിരക്കണക്കിന് കുട്ടികളാണ് നിറഞ്ഞ സദസിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്.
പിറവം മാം ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ എക്സലൻസ് അവാർഡ് ദാനം നടന്നത്. വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ടിഎം ജേക്കബ് ചാരിറ്റബിള്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് സൊസൈറ്റിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പിറവം നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. പ്രദീപ് കുമാര്‍ അധ്യക്ഷനായി.
മുന്‍ എംഎല്‍എ വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അന്നമ്മ ഡോമി, കെപിസിസി വൈസ് പ്രസിഡണ്ട് ജെയ്സൺ ജോസഫ്, കേരള കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി അരീക്കാട്ടില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ എടപ്പലക്കാട്ട്, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ആര്‍. ജയകുമാര്‍, ഡി.സി.സി. സെക്രട്ടറി വില്‍സണ്‍ കെ. ജോണ്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി. സി. ജോസ്, ആര്‍. ഹരി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അരുണ്‍ കല്ലറക്കല്‍, ഷിബു തോമസ്, വത്സല വര്‍ഗീസ്, ജയ്സണ്‍ പുളിക്കല്‍, ജിൻസി രാജു കേരള കോണ്‍ (ജേക്കബ്) ഹൈപവര്‍ കമ്മറ്റിയംഗം തമ്പി ഇലവുംപറമ്പില്‍, എം.എ ഷാജി, ബിനി ഷാജി, അബ്‌ദുൾ കരീം, വേണു മുളന്തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related