2026 ആഗസ്റ്റ് 09 ഞായർ കർക്കിടകം 24
👉📰 അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്.
👉📰 ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.
👉📰 മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍. മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയ ഇയാള്‍ സ്‌കൂളില്‍ മലമൂത്രവിസര്‍ജനം നടത്തുകയും വിദ്യാര്‍ഥികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ സ്‌കൂള്‍ പരിസരത്തും ക്ലാസിലുമാകെ മുറുക്കിത്തുപ്പിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
👉📰 യുപിഐ പണമിടപാടുകളുമായി ബന്ധപ്പെട്ട നയങ്ങളിലെ മാറ്റങ്ങളില്‍ വ്യക്തത വരുത്തി ധനമന്ത്രാലയം. യുപിഐ സേവനങ്ങള്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല. ഭാവിയില്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന എംഡിആര്‍ നിരക്കുകള്‍ നാമമാത്രവും ചില വ്യാപാരികള്‍ക്ക് മാത്രം ബാധകമാകുന്നതുമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
👉📰 അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത 4 പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്. അർജുന്റെ സഹോദരൻ അടക്കം ഉള്ളവർക്കാണ് കോടതി ജാമ്യം നൽകിയത്.
👉📰 അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന് പറഞ്ഞ സിപിഐഎം നേതാവ് എം വി ജയരാജന് ഫേസ്ബുക്കിലൂടെ മറുപടിയുമായി അര്‍ജുന്‍ ആയങ്കി. തനിക്ക് നേതാവിന്റെ പിന്തുണ വേണ്ട പക്ഷേ തന്നെ പിന്നില്‍ നിന്ന് കുത്തരുതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. അര്‍ജുനെ വെടിവച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ എന്ന തരത്തില്‍ ജയരാജന്‍ പ്രതികരണം നടത്തി എന്ന് പറഞ്ഞുകൊണ്ടാണ് ജയരാജനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റ്.
👉📰 താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ സഹായം നൽകും. കമ്പനി അധികൃതർ സ്ഥലം മാറ്റുന്നതിനായി സന്നദ്ധത അറിയിച്ചതായി പി.കെ. ഫിറോസ് എംഎൽഎ വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരെ കമ്പനി പ്രവർത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.















