ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കും. ബെവ്കോയില്‍
തീരുമാനങ്ങള്‍ എടുക്കുന്നത് വകുപ്പ് അറിയാതെയെന്നാണ് വിലയിരുത്തല്‍.യോഗേഷ് ഗുപ്തയോട് ഇന്ന് നേരില്‍ കാണാനാണ് മന്ത്രി എം ലിജു നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന
പദ്ധതി നിര്‍ത്തലാക്കിയതും എംഡിയുടെ ഏകപക്ഷീയ തീരുമാനമെന്നാണ് വിവരം. എംഡി റദ്ദാക്കിയ പദ്ധതി പുനരാരംഭിക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തദ്ദേശ വകുപ്പിന്റെ കൂടി സഹായത്തോടെ പദ്ധതി വിപുലീകരിക്കാനും ആലോചനയുണ്ട്.















