ചേർപ്പുങ്കൽ: ബിവിഎം ഹോളിക്രോസ് കോളേജിലെ സിനിമാപഠന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്ളസ് ടു പരീക്ഷ കഴിയുന്ന കുട്ടികൾക്കുവേണ്ടി മെയ് 14ന് ഷോർട്ട് ഫിലിം പഠനക്യാമ്പ് നടത്തുന്നു.

ക്യാമറ, തിരക്കഥ, എഡിറ്റിംഗ്, വിഷ്വൽ എഫക്ട്,ആനിമേഷൻ എന്നിവയിലാണ് പരിശീലനം. ക്യാമ്പ് ഫീസ് 100 രൂപ (ഭക്ഷണമുൾപ്പെടെ). രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സമയം. ആദ്യം പേരു തരുന്ന 60 കുട്ടികൾക്കാണ് അഡ്മിഷൻ ലഭിക്കുന്നത്. കൂടുതൽവിവരങ്ങൾക്ക് ഫോൺ 9037295458.















