കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം എഴുതിവച്ച സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തു. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമർശം എഴുതിയിട്ടുള്ളത്. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.
കലൂർ സ്വദേശി ടി. ബാലചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇംഗ്ലീഷിൽ ചായമുപയോഗിച്ച് ഗ്രാഫിറ്റി മാതൃകയിലാണ് ഈ പരാമർശം എഴുതിയിട്ടുള്ളതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയിലെ മറ്റ് വിവരങ്ങൾമൈതാനത്തിന്റെ ചുമതലയുള്ള ജി.സി.ഡി.എ (GCDA) പരാമർശം നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
















