ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (CCF) അറിയിച്ചു. മൂന്നാം ദിവസത്തെ ദൗത്യത്തിനിടെ മയക്കുവെടിയേറ്റെങ്കിലും ആന പൂർണമായി മയങ്ങാതിരുന്നതും തുടർന്ന് ഉൾക്കാട്ടിലേക്ക് കയറിയതും വെളിച്ചക്കുറവും തിരിച്ചടിയായി.
രണ്ട് ഡോസ് മയക്കുവെടി വച്ചെങ്കിലും ചക്കക്കൊമ്പൻ മയങ്ങിയില്ല. മയക്കുവെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങിയ ആന അരമണിക്കൂറോളം വെള്ളത്തിൽ തുടർന്ന ശേഷം മറുകരയിലേക്ക് നീന്തിക്കയറി. കരയിലേക്ക് കയറിയ ആന അക്രമാസക്തമായി ദൗത്യസംഘത്തിന് നേരെയും തിരിഞ്ഞു. വെളിച്ചക്കുറവും ആന ഉൾക്കാട്ടിലേക്ക് മാറിയതും മൂലം ദൗത്യം തത്കാലം അവസാനിപ്പിക്കുകയായിരുന്നു.
തുടർനടപടികൾദൗത്യം നിർത്തിവെച്ചെങ്കിലും ചക്കക്കൊമ്പനെ വനംവകുപ്പ് തുടർച്ചയായി നിരീക്ഷിക്കും. ജനവാസ മേഖലയിലേക്ക് ആന എത്തുന്നത് തടയുകയും കടന്നാൽ വഴിതിരിച്ചുവിടുകയുമാണ് ലക്ഷ്യം. ദൗത്യത്തിന്റെ രണ്ടാം ഘട്ടം ജനുവരിയോടെ മാത്രമായിരിക്കുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
















