രാമപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൗതിക വിജ്ഞാനത്തോടൊപ്പം ആത്മീയ കാഴ്ചപ്പാടുകളും ധാർമിക മൂല്യങ്ങളും പകർന്നു നൽകുന്ന കലാക്ഷേത്രങ്ങളാകണമെന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സ്പാർക് 2K26’ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജർ റവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി. ക്വിസ്, റീൽ ക്രിയേഷൻ, പ്രോംപ്റ്റിംഗ്, ട്രെഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങളിലായി വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുത്തു.
മത്സരവിജയികൾ (ഒന്നും രണ്ടും സ്ഥാനങ്ങൾ ക്രമത്തിൽ)
- ട്രെഷർ ഹണ്ട്: മെൽബിൻ ജോസഫ്, എമി ലിജു, ഡോയൽ ടോമി, നെൽസ് കിഷോർ (സെന്റ് മേരീസ് എച്ച്.എസ്.എസ്., ഭരണങ്ങാനം).
- റീൽ ക്രിയേഷൻ: ഇമ്മാനുവൽ വി. റോബി, ഡാനി വർഗീസ് ആന്റണി (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്., വിളക്കുമാടം) – ഒന്നാം സ്ഥാനം; സാന്റോ അൽഫോൻസ് സാബു, എബിൻ ഡെയ്സ് (സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്., രാമപുരം) – രണ്ടാം സ്ഥാനം.
- ക്വിസ്: ജൂസ് മാത്യു ജോസ്, മഹാദേവ് എസ്. (ജി.എസ്.എസ്.എസ്., പുതുവേലി) – ഒന്നാം സ്ഥാനം; ജെറോൺ ബിജി, സിദ്ധാർഥ് കൃഷ്ണ (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്., വിളക്കുമാടം) – രണ്ടാം സ്ഥാനം.
- പ്രോംപ്റ്റിംഗ്: ദേവനാസ് എ.എസ്. (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്., വഴിത്തല) – ഒന്നാം സ്ഥാനം; പോൾ ബിജു (സെന്റ് മേരീസ് എച്ച്.എസ്.എസ്., ഭരണങ്ങാനം) – രണ്ടാം സ്ഥാനം.
വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ പി. മാത്യു, ഡിപ്പാർട്ട്മെന്റ് മേധാവി സുനിൽ കെ. ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർമാരായ ഷിബു കല്ലറയ്ക്കൽ, അർച്ചന ഗോപിനാഥ്, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ അനന്തു അനിൽ, ബിസ്റ്റാ മരിയ ജോജോ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
















