ന്യൂഡൽഹി: വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടി നൽകണമെന്നും സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി സണ്ണി ജോസഫ് കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.
കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിൻവലിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
പദ്ധതികൾക്ക് ധനസഹായവും തേടിബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനായി 360 കോടി രൂപയുടെ കേന്ദ്രസഹായവും കേരളം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊർജ്ജക്ഷമമാക്കുന്നതിനുള്ള ‘അങ്കൺ ജ്യോതി’ പദ്ധതിക്ക് 1,024 കോടി രൂപയുടെ സഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
















