spot_img

റബ്ബറിന് ഇടവിളയായി കാന്താരി മുളക്; ‘കാന്താരി ശക്തി’ പദ്ധതിക്ക് പാമ്പാടിയിൽ തുടക്കം

spot_img

Date:

പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തും ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും (ടൈസ്) സംയുക്തമായി നടപ്പാക്കുന്ന ‘കാന്താരി ശക്തി’ പദ്ധതിയുടെ ധാരണാപത്രം (MoU) പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക് ഏറ്റുവാങ്ങി. റബ്ബർ തോട്ടങ്ങളിൽ ഇടവിളയായി കാന്താരി മുളക് കൃഷി ചെയ്യുന്നതാണ് പദ്ധതി.

കാലാവസ്ഥാ വ്യതിയാനവും വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും മൂലം റബ്ബർ കൃഷി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സംരംഭം. ഏകവിളത്തോട്ടങ്ങൾ ഭൂജലവിതാനത്തെ ദോഷകരമായി ബാധിക്കുന്നതായുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ടാപ്പിംഗ് തോട്ടങ്ങളിലെ തണലിൽ കാന്താരി മുളക് മികച്ച വളർച്ചയും ആദായവും നൽകുമെന്നാണ് വിലയിരുത്തൽ.

വനിതകൾക്ക് വരുമാനവും കൃഷി പിന്തുണയും സ്ഥിരവരുമാനമില്ലാത്ത വീട്ടമ്മമാർക്ക് വാർഷിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഇടവിള കൃഷിക്ക് സന്നദ്ധരായ ഭൂവുടമകളുടെ തോട്ടങ്ങളിൽ, അതാത് പ്രദേശത്തെ സന്നദ്ധരായ സ്ത്രീകളെ തെരഞ്ഞെടുത്താണ് കൃഷി നടത്തുക.

ടില്ലർ ഉൾപ്പെടെയുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ സേവനം, മുളക് തൈകൾ, ജൈവവളം എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വിളവെടുക്കുന്ന കാന്താരി മുളകിന് വിപണിയും ഒരുക്കും. ലഭിക്കുന്ന വരുമാനം പദ്ധതി പങ്കാളികൾക്ക് നൽകും. എരിവും കാപ്സെയ്സിൻ ഘടകവും കാരണം എലി, കാട്ടുമൃഗ ശല്യങ്ങൾ ഉണ്ടാകില്ലെന്നതും കാന്താരി കൃഷിയുടെ പ്രത്യേകതയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related