spot_img

ജീവിക്കുന്ന ദേവാലയങ്ങളായി നാം മാറണം: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

കുടയത്തൂർ: ജീവിക്കുന്ന ദേവാലയങ്ങളായി നാം മാറണമെന്നും സ്നേഹത്തിൽ ഒന്നിക്കുമ്പോഴാണ് ദൈവഭടവനം രൂപപ്പെടുന്നതെന്നും പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശാകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നൂറ്റാണ്ടിന്റെ വിശ്വാസ പൈതൃകം ഉൾക്കൊള്ളുന്ന കുടയത്തൂരിൽ നിർമ്മിച്ച പുതിയ ദേവാലയം അത്യപൂർവമായ ആത്മീയ അനുഭവമാണ് നൽകുന്നത്. കർഷകരുടെ വിയർപ്പുതുള്ളികൾ വീണിടത്തുനിന്ന് ദൈവത്തിനും ദേവാലയത്തിനുമുമായുള്ള ദാഹം ഉയരുകയായിരുന്നു. മനോഹരമായ ദേവാലയം പോലെ ദൈവം വസിക്കുന്ന ആലയമായി ഹൃദയം മാറണമെന്നും മാർ കല്ലറങ്ങാട്ട് വ്യക്തമാക്കി.

കൂദാശാകർമ്മവും സവിശേഷതകളും മൂറോൻ തൈലംകൊണ്ട് ബലിപീഠം അഭിഷേകം ചെയ്താണ് കൂദാശാകർമ്മം പൂർത്തിയാക്കിയത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം കൽക്കുരിശ്, കൊടിമരം എന്നിവയുടെ വെഞ്ചരിപ്പും ബിഷപ്പ് നിർവഹിച്ചു. വാസ്തുശിൽപ സൗന്ദര്യം, പൗരാണികത വിളിച്ചോതുന്ന അൾത്താര, മനോഹരമായ ഓട്ടിൽ പെയിന്റിംഗ്, സ്റ്റെയിൻഡ് ഗ്ലാസിൽ ആവിഷ്കരിച്ച വിശുദ്ധരുടെ ഛായാചിത്രം എന്നിവ പുതിയ ദേവാലയത്തിന്റെ പ്രത്യേകതകളാണ്. മലങ്കര ജലാശയത്തിന്റെയും തീരത്തിന്റെയും പച്ചപ്പിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, രൂപതാ ചാൻസലർ ഫാ. ജോസഫ് കുറ്റിയാകൽ, മൂലമറ്റം ഫൊറോന വികാരി ഫാ. ജോർജ് ചുള്ളനാൽ, ചീഫ് വിപ്പ് അഡ്വ. ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, മുൻ മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ റോയി കെ. പൗലോസ്, മാണി സി. കാപ്പൻ, സെന്റ് മർത്താസ് സുപ്പീരിയർ ജനറൽ സിസ്റ്റർ ധന്യ എസ്.എം.സി, വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, കമ്മിറ്റി കൺവീനർമാർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ചടങ്ങിൽ പങ്കെടുത്തു. വികാരി ഫാ. ജേക്കബ് പൊട്ടക്കുളം മുഖ്യപ്രസംഗം നടത്തി.

ഫോട്ടോക്യാപ്ഷൻ: കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ കൂദാശാകർമ്മങ്ങൾക്കായി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അൾത്താരയിലേക്ക് എത്തുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related