വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥ വ്യത്യാനം ആണ് കാരണം. വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് വന്നു. ജലസംഭരണിയിലെ ജലം 28% ശതമാനം ആയി കുറഞ്ഞു. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ
വൈദ്യുതി വാങ്ങാൻ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്. മുൻ മന്ത്രി എ ക ബാലനാണ് ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ അഭ്യർത്ഥിക്കാൻ ആവശ്യപ്പെട്ടത്.കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല.
ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.















