ചെമ്മലമറ്റം
തപാൽ പെട്ടിയും പോസറ്റ് ഓഫിസും ഒക്കെ പുതു തലമുറയ്ക്ക് പരിചയപെടുത്തി നൂറോളം ഇലൻ്റിൽ കത്ത് എഴുതി തപാൽ പെട്ടിയിൽ നിക്ഷേപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾ ശ്രദ്ധയമായി അധ്യാപകർക്കും കുട്ടുകാർക്കും മാതാപിതാക്കൾക്കും
സഹോദരങ്ങൾക്കും ആണ് വിദ്യാർത്ഥികൾ ഇലൻ്റിൽ കത്ത് എഴുതിയത് പതിവില്ലാതെ തപാൽ പെട്ടിയുടെ മുമ്പിൽ നീണ്ട ക്യൂ കണ്ടപ്പോൾ നാട്ടുകാർക്കും അത്ഭുതമായി കുട്ടികളുടെ കത്തുകളമായി പോസറ്റ്മാൻ വരുന്നതും നോക്കി ഇരിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ യുപി വിഭാഗം അധ്യാപകരായ സിസ്റ്റർ ജൂലി പ്രിയാമോൾ വിസി എന്നിവരാണ് പരിപാടികൾക്ക് നേതുർത്വം നല്കിയത്















