മുഖ്യമന്ത്രിയെ പുകഴ്ത്തി ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഐഎൻടിസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാൻ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ഒരു ബിഗ് സല്യൂട്ട്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. 2100 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഐഎൻടിയുസിയുടെ കഴിഞ്ഞ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കാനും അന്നത്തെ ദിവസം കഴിഞ്ഞില്ല. ഇന്നത്തെ യോഗം ഞാൻ ഇവരോട് ആവശ്യപ്പെട്ടതാണ്. സംഘാടകർക്ക് എത്രമാത്രം പ്രയാസമുണ്ടാകുമെന്ന് അറിയാവുന്ന ആളാണ് താൻ. സ്വകാര്യവൽക്കരണം സർക്കാരിൻറെ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളെല്ലാം സർക്കാരിൻറെ കയ്യിൽ നിന്ന് എല്ലാം ചോർത്തിയെടുക്കാം എന്ന് കരുതിയാൽ അനുവദിക്കില്ല. കെഎസ്ആർടിയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമാണെന്ന് പറഞ്ഞ് സമ്പത്ത് ഊറ്റി കുടിക്കാൻ അനുവദിക്കില്ല. സ്ഥാപനം നന്നായി കൊണ്ടുപോകണം.















