കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലകള്‍ക്കും ‘കള്ളക്കടല്‍’ പ്രതിഭാസത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ
സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28 പുലര്‍ച്ചെ 2.30 വരെ തീരപ്രദേശങ്ങളില്‍ 1.0 മുതല്‍ 1.5
മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല അടിക്കാന്‍ സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനുമുള്ള സാധ്യത കൂടുതലാണ്.















