ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. താന്‍ ബിജെപി വിട്ടെന്നും ഇന്നു മുതല്‍ പുതിയ വഴിയിലാണെന്നും അണ്ണാമലൈ ലൈവില്‍ പറഞ്ഞു. താന്‍ പുതിയ മുന്നേറ്റം രൂപീകരിക്കുകയാണെന്നും അണ്ണാമലൈ മക്കള്‍ ഇയക്കം
എന്നാണ് അതിന് പേര് നല്‍കുന്നതെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. ഇന്ത്യന്‍ എന്നതിനേക്കാള്‍ തനിക്ക് തമിഴനെന്നതിലാണ് അഭിമാനമെന്നും അദ്ദേഹം ലൈവില്‍ സൂചിപ്പിച്ചു. അണ്ണാമലൈയുടെ രാജി
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചു. രജനീകാന്തിന്റെ അനുഗ്രഹത്തോടെയാണ് താന്‍ ബിജെപിയിലെത്തിയതെന്ന് അണ്ണാമലൈ പറഞ്ഞു.















