spot_img

പ്രൗഢം, ദീപ്തം! നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചരിച്ചു; ‘ദേവാലയം ദൈവ സൗന്ദര്യത്തിന്റെ അടയാളം’ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

അരുവിത്തുറ: നവീകരിച്ച പ്രശസ്തമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ് ഇത്തരം ദേവാലയ നവീകരണങ്ങളെന്നും നവീകരിക്കപ്പെട്ട അരുവിത്തുറ പള്ളി ദൈവ സൗന്ദര്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൗഢമായ മാർത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന ക്രൈസ്തവ സമൂഹമാണ് അരുവിത്തുറയിലേത്. ഇവിടുത്തെ സവിശേഷമായ മ്യൂറൽ പെയിന്റിംഗുകളും ചരിത്രപ്രസിദ്ധമായ ആനവാതിലും ദൈവശാസ്ത്ര പഠന വിഷയങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മലയോര മേഖലയെ കടുത്ത ആശങ്കയിലാക്കുന്ന ഇ.എസ്.എ (ESA) പരിസ്ഥിതിലോല വിഷയത്തിൽ കർഷകർക്കും മലയോര ജനതയ്ക്കുമൊപ്പം നിലകൊള്ളാൻ സമൂഹം തയ്യാറാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

വൈകിട്ട് 4.30-ന് ദേവാലയാങ്കണത്തിലെത്തിയ ബിഷപ്പിനെ പരമ്പരാഗത രീതിയിൽ ഏലയ്ക്കാമാല അണിയിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് ഇടവകജനം സ്വീകരിച്ചത്. വെഞ്ചരിപ്പ് കർമ്മത്തിന് ശേഷം മോൺ. ജോസഫ് തടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. ഫൊറോന വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്വാഗതം ആശംസിച്ചു.

അസിസ്റ്റന്റ് വികാരിമാർ, ജനപ്രതിനിധികൾ, കൈക്കാരന്മാരായ ജോർജ് വടക്കേൽ, ആൻഡ്രൂസ് തെക്കേക്കണ്ടത്തിൽ, ജോർജ്കുട്ടി മുകാലിൽ, അഡ്വ. ടോം വെള്ളുക്കുന്നേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related