വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ റദ്ദാക്കാമെന്ന ഉറപ്പ് പാലിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കാൻ കോക്രോച്ച് ജനത
പാർട്ടി (CJP) നീക്കം. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്നും സുപ്രീം കോടതിയിൽ കേസുകൾ റദ്ദാക്കുന്നതിനെ സർക്കാർ എതിർക്കുകയാണെന്നും സിജെപി ആരോപിച്ചു.
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നാഷണൽ വർക്കിംഗ് കമ്മിറ്റി യോഗം ചേർന്ന് രണ്ടാം ഘട്ട രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും പരാതികളും അന്വേഷിക്കുന്ന സുപ്രീം കോടതിയുടെ ഹൈപവർ പാനലിൽ സിജെപി പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവിവച്ച് കേന്ദ്രം കളിക്കുകയാണെന്നും ശക്തമായ സമരത്തിലൂടെ ഇതിനെ നേരിടുമെന്നും പാർട്ടി വ്യക്തമാക്കി.
















