ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം. കളികഴിഞ്ഞതും സ്പാനിഷ്
സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില്‍ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ
ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.















