വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ ആരോഗ്യം പ്രശ്നങ്ങൾ ഇല്ലാതിരുന്ന കുട്ടി കൊമ്പന്റെ നില പിന്നീട്
വഷളാവുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്.















