ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ
കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. ഇറാഖിൽ നിന്നാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള തീവ്രവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിൽ. മേജർ
ജനറൽ തുർക്കി അൽ മാലിക്കിയാണ് വാർത്ത സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും അനുയോജ്യമായ സമയത്ത് ശക്തമായി തിരിച്ചടിക്കുമെന്നും സൗദി വ്യക്തമാക്കി.















