spot_img

ഗുരുതര രോഗങ്ങൾ ആരംഭത്തിലേ കണ്ടെത്താൻ ജില്ലാതല ആരോഗ്യദൗത്യം; ശാന്തിഭവൻ–ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിനും മൊബൈൽ ഹെൽത്ത് കാരവൻ ലാബ് പദ്ധതിക്കും പാലായിൽ തുടക്കം

spot_img

Date:

പാലാ: വൃക്കരോഗം, കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങളും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ജില്ലാതല ആരോഗ്യദൗത്യത്തിന് പാലായിൽ തുടക്കമാകുന്നു. തൃശൂർ ആസ്ഥാനമായ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ചിക്കാഗോ ആസ്ഥാനമായ ‘കെയർ & ഷെയർ’ (Care & Share) ചാരിറ്റബിൾ സംഘടനയുടെ സഹകരണത്തോടെ നോൺ-പ്രോഫിറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ മുണ്ടുപാലത്തുള്ള പീറ്റർ ഫൗണ്ടേഷൻ ആർക്കേഡിൽ ആരംഭിക്കുന്ന ശാന്തിഭവൻ–ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിലും, ഗ്രാമപ്രദേശങ്ങളിൽ എത്തുന്ന മൊബൈൽ ഹെൽത്ത് കാരവൻ ലാബ് ക്യാമ്പുകളിലും അത്യാധുനിക ലാബ് പരിശോധനകൾക്ക് 50 മുതൽ 90 ശതമാനം വരെ നിരക്കിളവ് ലഭിക്കും.

അമേരിക്കയിൽ നാല് പതിറ്റാണ്ടിലേറെയായി ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രശസ്തനായ ഏറ്റുമാനൂർ സ്വദേശി ഡോ. ജോസഫ് കുര്യൻ ചെമ്പ്ളാവിലിന്റെ പിന്തുണയോടെയാണ് പദ്ധതി കോട്ടയം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നത്. പീറ്റർ ഫൗണ്ടേഷൻ ചെയർമാനും കെയർ & ഷെയർ എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ ഷിബു പീറ്റർ വെട്ടുകല്ലേലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.

പദ്ധതികളുടെയും ശാന്തിഭവൻ–ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിന്റെയും ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ഷിബു പീറ്റർ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹോസ്പിറ്റൽ സി.ഇ.ഒയും കോ-ഫൗണ്ടറുമായ റവ. ഫാ. ജോയി കുത്തൂർ സ്വാഗതവും, മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ പദ്ധതി വിശദീകരണവും നടത്തും. സൗജന്യ ഹെൽത്ത് കാരവൻ ക്യാമ്പുകളുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും, നോൺ-പ്രോഫിറ്റ് ഹൈടെക് ലാബ് പരിശോധനകളുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എയും, ലാബിന്റെ സ്വിച്ച് ഓൺ കർമ്മം ചാണ്ടി ഉമ്മൻ എം.എൽ.എയും നിർവഹിക്കും.

പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് പീറ്റർ വെട്ടുകല്ലേൽ, അഡ്വ. ബെറ്റി ഷാജു, റോയ് ഫ്രാൻസിസ്, ബിജു പാലൂപടവൻ എന്നിവർ ആശംസകളും, ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി റവ. സിസ്റ്റർ റൊസാൽബ നന്ദിയും അർപ്പിക്കും. പത്രസമ്മേളനത്തിൽ ഡോ. റിഷിൻ സുമൻ, ഷിബു പീറ്റർ, ജോസ് തൊമ്മാന, തോമസ് പീറ്റർ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related