ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് സംഘം റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഇക്കാര്യം അറിയിക്കും.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ബൈജു ഹാജരായില്ലെന്നാണ് സംഘത്തിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നൽകിയതെന്നും സംഘം പറയുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്നും ഇതിനായി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.















