നിർദ്ദേശങ്ങൾ
- കുടുംബങ്ങളാണ് ബൈബിൾ( പഴയനിയമം) പകർത്തി എഴുതേണ്ടത്. മിനിമം രണ്ടു പേരെങ്കിലും കുടുംബത്തിൽ ഉണ്ടായിരിക്കണം. കുടുംബത്തിലെ ഒരു വ്യക്തി തനിച്ച് വ്യക്തിപരമായി എഴുതാതെ ഒപ്പം ഉള്ള കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വേണം ബൈബിൾ പകർത്തി എഴുതാൻ.
- 2026മെയ് മാസത്തിൽ ആരംഭിച്ച് 2027 ഡിസംബർ മാസത്തിൽ അവസാനിക്കുന്ന തരത്തിൽ ആയിരിക്കും ബൈബിൾ പകർത്തി എഴുത്തിന്റെ ക്രമീകരണം.
- POC ബൈബിൾ ആയിരിക്കണം എഴുതാനായി ഉപയോഗിക്കേണ്ടത്.
- ബൈബിൾ പകർത്തി എഴുതാനുള്ള പേപ്പറുകൾ ആവശ്യമെങ്കിൽ ബൈബിൾ അപ്പോസ്തലേറ്റ് ഓഫീസിൽ നിന്നും മേടിക്കാവുന്നതാണ്(By paying). സാധാരണ A4 സൈസ് പേപ്പറുകളിലും നിങ്ങൾക്ക് എഴുതാവുന്നതാണ്.
- ഒരു പേപ്പറിന്റെ ഇരുപുറങ്ങളിലും എഴുതാവുന്നതാണ്. ഫൂട്ട് നോട്ടുകൾ എഴുതേണ്ടതില്ല
- അവരവർ തന്നെ ബൈൻഡ് ചെയ്തു കോപ്പി സൂക്ഷിക്കേണ്ടതാണ്.
- പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഏപ്രിൽ മാസം മുപ്പത്താം തീയതിക്കു മുൻപായി താഴെ തന്നിരിക്കുന്ന വെബ്സൈറ്റിൽ പ്രവേശിച്ചോ തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചോ വാട്സാപ്പ് മെസ്സേജ് അയച്ചോ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പേര് വീട്ടുപേര് ഇടവക പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ എന്നിവ അയക്കുക
8) ബൈബിൾ പഴയ നിയമം പകർത്തി എഴുതുന്നവർക്ക് അത് ദീർഘ കാലം സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ക്വാളിറ്റി ഉള്ള A3 പേപ്പർ മെയ് മാസം മുതൽ ഓഫീസിൽ ലഭ്യമാണ് 1000 പേപ്പർ ഉള്ള ഒരു കെട്ടിന് 1800 രൂപ ആണ് വില വരുന്നത്. ആവശ്യക്കാർ മുൻകൂട്ടി അറിയിക്കുക. ബൈബിൾ വൃത്തി അയി എഴുതാൻ സഹായകരമാകുന്ന വരയിട്ട പേപ്പർ ആണ്.
www.bibleapostolatepalai.org
9496572639, 9446993104















