കാഞ്ഞിരമറ്റം : ഗർഭാശയ ഗള ക്യാൻസറിലേക്ക് നയിക്കുന്ന ഹ്യൂമൻ പാപിലോമ വൈറസിനെതിരെയുള്ള എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു.മുണ്ടൻ കുന്ന് എഫ് എച്ച് സി യിലെ ഡോക്ടർ നിർമ്മൽ തോമസിന്റെ
നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ പി എച്ച് എൻ എസ് ശുഭകുമാരി, പി എച്ച് എൻ ആശ,ജൂനിയർ പി എച്ച് സിനി,എം എൽ എസ് പി ശശികല എന്നിവർ പങ്കെടുത്തു 14 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നൽകുന്ന വാക്സിനാണ് എച്ച് പി വി വാക്സിൻ.ഈ പ്രായപരിധിയിൽ
വരുന്ന 30 പെൺകുട്ടികൾക്കാണ് സ്കൂളിൽ വാക്സിനേഷൻ നൽകിയത്. ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ലിജോ പി മാത്യു അധ്യാപികമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി…















