spot_img

വിദ്യാഭ്യാസ രംഗത്തെ ആർ.എസ്.എസ് അജണ്ട ചെറുക്കാൻ സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി നിർദ്ദേശം; പ്രതിരോധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്

spot_img

Date:

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് നടപ്പാക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ അജണ്ടകളെയും കാവിവൽക്കരണത്തെയും ശക്തമായി ചെറുക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി (AICC) നിർദ്ദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും പ്രത്യേക യോഗത്തിലാണ് ഹൈക്കമാൻഡ് നിർണ്ണായക നിർദ്ദേശം മുന്നോട്ടുവെച്ചത്.

ആർ.എസ്.എസിന്റെ അജണ്ടകളെയും വൈസ് ചാൻസലർമാരിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും പരസ്യമായി തുറന്നുകാട്ടാൻ മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിപുലമായ സെമിനാറുകൾ സംഘടിപ്പിച്ച് ബദൽ വിദ്യാഭ്യാസ നയത്തിന് രൂപം നൽകും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാനും യോഗം ആഹ്വാനം ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, വിവിധ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related