244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യമിനിറ്റുകളിൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോർട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്.
തൃക്കാക്കര നഗരസഭയിൽ നാലിടത്ത് എൽഡിഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. പാലക്കാട് നഗരസഭയിൽ ആദ്യ ലീഡ് ബിജെപിക്കാണ്. കൊല്ലം കോർപ്പറേഷനിലും കൊല്ലം ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനാണ് ആദ്യ ലീഡ്. ആദ്യ മിനിറ്റുകളിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.












