കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പി എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ മുന്നണിയിൽ ഭിന്നത ശക്തമായിരിക്കെ LDF യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും യോഗം ചേരാനുള്ള തീയതി നിശ്ചയിക്കുക.
ഈ യോഗത്തിന് ശേഷമായിരിക്കും P M ശ്രീ പദ്ധതിയുടെ കാര്യത്തിൽ നയപരമായ തീരുമാനം സർക്കാരും എൽഡിഎഫും സ്വീകരിക്കുക. സിപിഐയുടെ ആശങ്ക സ്വാഭാവികമെന്നാണ് LDF കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പൊതുവിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന വിമർശനം മുന്നണിയിൽ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ യോഗം ചേരുന്ന കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം പോലും തേടിയിരുന്നില്ല.












