കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് -കടുത്തുരുത്തി കൃഷിഭവൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്താംകരി എ പാടശേഖരത്ത് 5 ഏക്കർ സ്ഥലത്ത് ഡ്രോൺ
ഉപയോഗിച്ച് സംപൂർണ മൾട്ടി മിക്സ് തളിച്ചു.
നെൽ ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിച്ചു നല്ല രീതിയിലുള്ള കായിക വളർച്ചയ്ക്കും ഉത്പാദന വർധനവിനും രോഗ കീടാക്രമണം കുറയ്ക്കുന്നതിനുമായി കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ സൂക്ഷ്മ മൂലക മിശ്രിതമാണ് സംപൂർണ മൾട്ടി മിക്സ്.
പടശേഖര സമിതി അംഗം ശ്രീജ ജോയ് തൈമൂട്ടിൽ, കൃഷി ഓഫീസർ സിദ്ധാർഥ ആർ, വാർഡ് മെമ്പർ പൗളി ജോർജ് തുടങ്ങിയവർ സംസാരിച്ചു.മാത്താംകരി പാടശേഖര സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് പി പി ബിജു, ജിയോമോൾ പി യു, ആത്മ ബി ടി എം, ശ്രീജമോൾ ടി എസ്, ആത്മ എ ടി എം തുടങ്ങിയവർ പങ്കെടുത്തു.












