പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയുടെ സംസ്ഥാന വ്യാപക പൊലീസ് സ്റ്റേഷൻ മാർച്ച്. ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ എസ്.പി, ഡിവൈ.എസ്.പി. ഓഫീസുകളിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ഫോർട്ട് എസി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശൂർ എസിപി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ കീഴിൽ കസ്റ്റഡി മർദ്ദനവും പീഡനവും നാൾക്കുനാൾ വർധിച്ചുവരികയാണെന്ന് ബിജെപി ആരോപിച്ചു.













