സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരം തമ്പാനൂർ
ഡിപ്പോയിൽ കെഎസ്ആർടിസി ബസ് വട്ടമിട്ട് സർവീസ് തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിനിറങ്ങിയ ആളുകൾ കാത്തുകിടക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ നിരത്തുകളിലിറങ്ങി.
ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള രോഗികൾക്ക് പൊലീസ് വാഹനം സജ്ജമാക്കി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസ് സമരനൂലികൾ തടഞ്ഞു. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ബസ് തടഞ്ഞു.













