ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ്
പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ
ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി.













